TOP NEWS| കൊവിഡ് വന്ന ശേഷം ഒമ്പത് മാസത്തോളം ആന്റിബോഡി ശരീരത്തില്‍ കാണുമെന്ന് പഠനം
കൊവിഡ് വന്ന ശേഷം ഒമ്പത് മാസത്തോളം ആന്റിബോഡി ശരീരത്തില്‍ കാണുമെന്ന് പഠനം
കൊവിഡ് വന്ന ശേഷം ഒമ്പത് മാസത്തോളം ആന്റിബോഡി ശരീരത്തില്‍ കാണുമെന്ന് പഠനം
ദില്ലി: കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. വാക്‌സിന്‍ ലഭ്യമായതോടെ പകുതി ആശ്വാസമായെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇത് കാര്യമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്.
ഇതിനിടെ ഒരിക്കല്‍ രോഗം വന്നുപോയവരില്‍ വീണ്ടും രോഗം പിടിപെടില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഏറെ വന്നിരുന്നു. എന്നാല്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസിന് ഒരിക്കല്‍ രോഗം വന്നവരില്‍ വീണ്ടും കയറിപ്പറ്റാന്‍ സാധിക്കുമെന്ന് ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടു.