TOP NEWS| അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ സെബി അന്വേഷണം, ഓഹരി വില ഇടിഞ്ഞു

0

 

ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​തി​ന് അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ചി​ല ക​മ്പ​നി​ക​ളി​ല്‍ സെ​ബി​യും (സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്ത്യ) ക​സ്റ്റം​സ് അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ചൗ​ധ​രി. പാ​ർ​ല​മെ​ന്‍റി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അദാനി ഗ്രൂപ്പിലെ കമ്പനികള്‍ സെബിയുടെ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന അന്വേഷണമാണ് സെബി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ധനകാര്യ സഹമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നു.  അദാനി ഗ്രൂപ്പിലെ ആറ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവയാണവ.

You might also like