TOP NEWS| പെഗാസസ് ഫോൺ ചോർത്തൽ ഇന്ന് പാർലമെന്റിൽ
പെഗാസസ് ഫോൺചോർത്തലിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് സ്തംഭിക്കും. മറ്റ് സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാകും പ്രതിപക്ഷം പ്രതിഷേധിക്കുക. pegasus phone tapping
ഫോൺ ചോർത്തൽ വിവാദം പാർലമെന്റ് സമ്മേളനം തടസപ്പെടുത്താനുള്ള ഗൂഢാലോചന ആണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. പെഗാസസ് ഫോൺ ചോർത്തൽ വിവാദം വിദേശികളായ വിനാശകാരികൾ ഇന്ത്യയിലെ തടസാവാദികൾക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുന്നവിധത്തിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കും. സഭനിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്ന ആവശ്യമാകും പ്രതിപക്ഷം ഉയർത്തുക. ലോക്‌സഭയിൽ ഇന്നലെ ആരോപണം നിഷേധിച്ച് കേന്ദ്ര ഐ.ടി മന്ത്രി പ്രസ്തവന നടത്തിയിരുന്നു. ആരോപണത്തിൽ രാജ്യസഭയിലും ഐ.ടി മന്ത്രി പ്രസ്താവന നടത്തും. രണ്ട് സഭകളും ആദ്യ ദിനത്തിൽ പൂർണമായ് തടസ്സപ്പെട്ട സാഹചര്യത്തിൽ ഇന്നലത്തെ അതേ നിയമനിർമ്മാണ അജണ്ടയാണ് ഇന്ന് രണ്ട് സഭകളും പിന്തുടരുക.