TOP NEWS| വനിതാ പൊലീസിന്‍റെ സ്‍കൂട്ടര്‍ സീറ്റ് കുത്തിക്കീറി, ആംബുലൻസ് ഡ്രൈവർമാരെന്ന് പൊലീസ്

0

 

തിരുവനന്തപുരം: പൊലീസ് പട്രോളിങ്ങിനിടെ വനിതാ പോലീസുകാരുടെ ഇരുചക്ര വാഹനത്തിന്‍റെ സീറ്റ് കുത്തിക്കീറിയെന്ന് പരാതി. തുടര്‍ന്ന് കോവിഡ് വാർ റൂമിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കെതിരേ പൊലീസ് കേസെടുത്തു. തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

കോവിഡ് വാർ റൂമിലെ ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന പേട്ട സ്‍കൂളില്‍ ആയിരുന്നു സംഭവം. പട്രോളിങ്ങിന്‍റെ ഭാഗമായി ഇവിടെ എത്തിയ വനിതാ പോലീസുകാരോട് ആംബുലൻസ് ഡ്രൈവർമാർ മോശമായി പെരുമാറിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഉദ്യോഗസ്ഥ അകത്തേക്കു പോയി തിരികെ വന്നപ്പോൾ വാഹനത്തിന്റെ സീറ്റ് കുത്തിക്കീറിയ നിലയിലുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.

You might also like