TOP NEWS| 43,000 കോടി രൂപ മൂല്യമുള്ള 6 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ, വിശദാംശങ്ങളിങ്ങനെ!
ദില്ലി: സര്‍ക്കാര്‍ പുതിയതായി 6 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. 43000 കോടി രൂപയുടെ ടെന്‍ഡര്‍ മസഗണ്‍ ഡോക്യാര്‍ഡ്‌സ് ലിമിറ്റഡിനും ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയ്ക്കും നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പ്രോജക്ട് 75 ഇന്ത്യയ്ക്ക് കീഴില്‍ ഇന്ത്യന്‍ നാവികസേനയ്ക്കായാണ് ഈ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. രണ്ട് ഇന്ത്യന്‍ കമ്പനികളും ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു പങ്കാളിയെ വീതം തിരഞ്ഞെടുക്കും. ഈ അന്തര്‍വാഹിനികള്‍ ഇന്ത്യന്‍ നാവികസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കും. ചെനീസ് നാവികസേനയുടെ ഭീഷണിയെ അതിജീവിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.