TOP NEWS| ഒമാനിൽ അടിയന്തര ആവശ്യങ്ങൾക്ക് ജോയിന്‍റ് ഓപറേഷൻസ് സെന്‍റര്‍ പ്രവർത്തനസജ്ജം

0

 

ഒമാനിൽ സമ്പൂർണ ലോക്ഡൗൺ കാലയളവിൽ ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാനും അടിയന്തര യാത്രാനുമതികൾ നൽകുന്നതിനുമായി ജോയിന്‍റ് ഓപറേഷൻ സെൻറർ പ്രവർത്തനസജ്ജമായി. ലോക്ഡൗൺ ദിവസങ്ങളിൽ വിമാനത്താവള യാത്രക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു.

റോയൽ ഒമാൻ പൊലീസ്, ഹെൽത്ത് കെയർ, ടൂറിസം, വാണിജ്യം-വ്യവസായം, നഗരസഭ, കമ്മ്യൂണിക്കേഷൻസ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി, കൃഷി, ഫിഷറീസ്, വാട്ടർ റിസോഴ്സ് വിഭാഗങ്ങളുടെ പ്രതിനിധികൾ അടങ്ങിയതാണ് ജോയിന്‍റ് ഓപറേഷൻസ് സെൻറർ. അടിയന്തര യാത്രകളും മറ്റും ആവശ്യമുള്ളവർക്ക് 1099 എന്ന നമ്പറിൽ വിളിച്ചാൽ ഓപറേഷൻ സെന്‍ററുമായി ബന്ധപ്പെടാൻ സാധിക്കും.

You might also like