TOP NEWS| പെഗാസസ്: 14 ലോക നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി; പട്ടികയില്‍ ഫ്രഞ്ച് പ്രസിഡന്റും

0

 

പെഗാസസ്: 14 ലോക നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി; പട്ടികയില്‍ ഫ്രഞ്ച് പ്രസിഡന്റും

പാരീസ്: ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. 10 പ്രധാനമന്ത്രിമാർ ഉൾപ്പെടെ 14 ലോകനേതാക്കളുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഫോൺ നമ്പറും ചോർത്തിയ വിവരങ്ങളുടെ പട്ടികയിലുണ്ടെന്ന് ഇതുസംബന്ധിച്ച അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൊറോക്കോയാണ് മാക്രോണിന്റെ ഫോൺ ചോർത്തിയതെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് സർക്കാരിലെ മറ്റ് അംഗങ്ങളുടെ ഫോൺ വിവരങ്ങളും ചേർത്തിയതായാണ് വിവരം. ഫ്രാൻസിലെ 15 ഓളം മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം ചോർത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

You might also like