വിക്ടോറിയയിൽ ബലൂൺ പറത്തിവിട്ടാൽ ഇനി പിഴ ഉറപ്പ്; നിയമം ലംഘിക്കുന്നവർക്ക് 991 ഡോളർ വരെ പിഴ; നടപടി പരിസ്ഥിതി മലീനികരണം തടയുന്നതിന്റെ ഭാഗമായി

0

രിസ്ഥിതി മലീനികരണം തടയുന്നതിന്റെ ഭാഗമായി വിക്ടോറിയയിൽ ഇനി മുതൽ അന്തരീക്ഷത്തിലേക്ക് ബലൂണുകൾ പറത്തിവിട്ടാൽ പിഴ നൽകേണ്ടിവരും. അന്തരീക്ഷത്തിലേക്ക് ഒരു ഹീലിയം ബലൂൺ പറത്തുന്ന വ്യക്തികൾക്ക് 991 ഡോളറും കമ്പനികൾക്ക് 4,956 ഡോളറുമാണ് പിഴ.നിരവധി ബലൂണുകൾ ഒരുമിച്ച് പറത്തുന്ന വ്യക്തികൾക്കും കമ്പനികൾക്കും യഥാക്രമം 16,522 ഡോളറും 82,610 ഡോളറുമാണ് പിഴ.

വിക്ടോറിയയിലെ പരിസ്ഥിതി സംരക്ഷണ അഥോറിറ്റി ആണ് അന്തരീക്ഷത്തിലേക്ക് ബലൂൺ പറത്തുന്നതിന് പിഴ ഈടാക്കുമെന്ന് അറിയിച്ചത്.അന്തരീക്ഷത്തിലേക്ക് പറത്തിവിടുന്ന ബലൂണുകൾ പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

സംസ്ഥാനത്ത് പരിസ്ഥിതിമലിനീകരണം തടയാൻ ജൂലൈ ഒന്ന് മുതൽ പരിസ്ഥിതി സംരക്ഷണ അഥോറിറ്റിക്ക് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണം.അതിനാൽ കെട്ടിടത്തിന് പുറത്തുള്ള ആഘോഷങ്ങളിൽ കഴിയുന്നതും ബലൂണുകൾ ഒഴിവാക്കണമെന്നും, പകരം പരിസ്ഥിതി മലിനമാക്കാത്ത വസ്തുക്കൾ ഉപയോഗിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു.

You might also like