യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0

യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന 1,484 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.പുതിയതായി നടത്തിയ 2,42,524 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,65,533 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,43,234 പേര്‍ രോഗമുക്തരാവുകയും 1,907 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,392 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

You might also like