TOP NEWS| കർഷകരുടെ പാർലമെന്റ് മാർച്ച് ഇന്ന്, അതീവ ജാഗ്രതയിൽ രാജ്യതലസ്ഥാനം
ദില്ലി: കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ നടക്കാനിരിക്കെ അതീവ ജാഗ്രതയിൽ രാജ്യതലസ്ഥാനം. ദില്ലി അതിർത്തികളിലും പാർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ കൂട്ടി. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായത് കണക്കിലെടുത്ത് അട്ടിമറി തടയാൻ കിസാൻ സംയുക്ത മോർച്ചയും മുൻകരുതലിലാണ്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാൻ സിംഘുവിൽ രാത്രിയിൽ യോഗം വിളിച്ചിട്ടുണ്ട്.