സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; 493 P S C ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല
നിലവിലുള്ള പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു
തെരഞ്ഞെടുപ്പിനു മുമ്പ് സിപിഒ റാങ്ക് ജേതാക്കളുടെ സമരത്തില്‍ പോലും അനുകൂല നിലപാട് എടുക്കുമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. കോവിഡിനെ തുടര്‍ന്ന് പല നിയമനങ്ങളും തടസ്സപ്പെട്ടതിനാല്‍ പട്ടികയുടെ കാലാവധി നീട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിരാകരിച്ചിരിക്കുന്നത്.
പി.എസ്.സി നിയമനം സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.