TOP NEWS| ബഹ്റൈനിൽ വെള്ളി മുതൽ ഗ്രീൻ ലെവൽ; നിയന്ത്രണങ്ങളിൽ ഇളവ്

0

 

ബഹ്റൈനിൽ വെള്ളി മുതൽ ഗ്രീൻ ലെവൽ; നിയന്ത്രണങ്ങളിൽ ഇളവ്

മനാമ: ബഹ്റൈനിൽ നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. നാളെ ഗ്രീൻ ലെവൽ നിലവിൽ വരും. രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവലിലേക്ക് മാറുന്നതെന്ന് നാഷണൽ മെഡിക്കൽ ടീം അറിയിച്ചു. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് ഓറഞ്ച് അലേർട്ട് ലെവൽ പ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വീകരിച്ചിരുന്നു. പുതിയ പോസിറ്റീവ് കേസുകൾ കുറഞ്ഞതിൻ്റെയും കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അവലോകനം ചെയ്തതിൻ്റെയും അടിസ്ഥാനത്തിലാണ് ഗ്രീൻ ലെവലിലേക്ക് മാറാൻ അധിക്യതർ തീരുമാനമെടുത്തത്.

You might also like