TOP NEWS| ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത് 3,570 ഇന്ത്യക്കാർ
ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇവരിൽ 3,280 പേരും ഗൾഫിലാണ് മരിച്ചത്. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് സൗദി അറേബ്യയിലാണ്. അതിനിടെ, വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകിയെന്ന് മന്ത്രി വി. മുരളീധരൻ. വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നില്ലെന്നിരിക്കെയാണ് മന്ത്രിയുടെ വിചിത്ര മറുപടി.