ദേശീയ ദുരന്തനിവാരണസേന തെന്മല ഡാം സന്ദര്‍ശിച്ചു
പുനലൂര്‍: ദേശീയ ദുരന്തനിവാരണ സേനയുടെ കേരള സംഘം തെന്മല ഡാം സന്ദര്‍ശിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുേമ്ബാള് ഡാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സുരക്ഷയൊരുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വിലയിരുത്താനാണ് സംഘം എത്തിയത്.
അടുത്തിടെ ഡാമിെന്റ അനുബന്ധമായ കല്ലടയാറ്റിലെ ആയിരെനല്ലൂര് കടവില്‍ യുവാവ് മുങ്ങി മരിച്ചിരുന്നു. മൃതദേഹം പുറത്തെടുത്തത് ഈ സംഘമാണ്. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്ബോള് സംഘത്തിന് എത്രയും വേഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ട മുന്നൊരുക്കത്തിെന്റ കൂടി ഭാഗമായാണ് സംഘമെത്തിയത്.
ഡാം കാച്മെന്റ് ഏരിയായിലെ സ്ഥിതിഗതികള്‍, ജലനിരപ്പ്, ഡാം പരിസരത്തെ കുടുംബങ്ങള്‍ തുടങ്ങിയ വിവരങ്ങളും കെ.ഐ.പി അധികൃതരില്‍നിന്ന് സംഘം ശേഖരിച്ചു. ദുരന്തം ഒഴിവാക്കുന്നതിന് നിലവില്‍ ഡാമിലെ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.
ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്ന് ഡാം ഷട്ടറുകള്‍ തുറന്ന് കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കുന്നതുമൂലമുണ്ടാകുന്ന നാശങ്ങള് ഒഴിവാക്കാന്‍ ഒരുമാസമായി ജലക്രമീകരണം ഏര്‍പ്പെടുത്തി. ഇതിനായി ഷട്ടറുകള്‍ 30 സെ.മീറ്റര്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്.