TOP NEWS| 42.3 കോടി വരിക്കാർ, ലാഭത്തിൽ മുന്നിൽ, വരുമാനം കുതിക്കുന്നു, എല്ലാം നേട്ടമാക്കി ജിയോ
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ വൻ മുന്നേറ്റമാണ് നടത്തിയത്. കൊറോണവൈറസ് പ്രതിസന്ധി കാരണം മിക്ക കമ്പനികളും വൻ നഷ്ടത്തിലേക്ക് പോയപ്പോൾ പിടിച്ചുനിന്ന ടെലികോം കമ്പനികളിലൊന്നാണ് ജിയോ. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ റിലയൻസ് ജിയോയുടെ അറ്റാദായം 44.9 ശതമാനം വർധിച്ച് 3,651 കോടി രൂപയിലെത്തി.