TOP NEWS| നിലവില്‍ മൂന്നാം ഡോസ് വാക്സിൻ ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

0

 

നിലവിലെ സാഹചര്യത്തിൽ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ മതിയാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, വകഭേദം സംഭവിച്ച വൈറസിനെ പ്രതിരോധിക്കുവാൻ ഒരു ഡോസ് മതിയാകില്ല. ഇതുവരെയുള്ള പഠനമനുസരിച്ച് മൂന്നാമത്തെ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നും, ഭാവിയിൽ ആവശ്യമായിവന്നാൽ അക്കാര്യം അപ്പോൾ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

You might also like