TOP NEWS| ഓക്‌സിജന്‍ കിട്ടാതെ എത്ര പേര്‍ മരിച്ചു?; കണക്ക് വ്യക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

0

 

ന്യൂഡൽഹി: ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് എത്രപേർ മരിച്ചുവെന്ന കണക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ച് ആരോഗ്യ മന്ത്രാലയം. ഓഗസ്റ്റ് 13ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് കണക്കുകൾ നൽകണമെന്നാണ് നിർദേശം. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച വേളയിൽ ഓക്സിജൻ കിട്ടാതെയുള്ള രോഗികളുടെ മരണ നിരക്ക് ഉയരുന്നുവെന്നത് വലിയ വിവാദമായിരുന്നു.

You might also like