രാജ്യത്ത് 43,654 പേര്‍ക്ക് കൂടി കോവിഡ് ; 50 % കേസുകളും കേരളത്തില്‍

0

ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,654 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 640 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,14,84,605 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 3,06,63,147 പേര്‍ രോഗമുക്തരായി . 41,678 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗമുക്തി നേടി.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത് 3,99,436 പേരാണ് . ആകെ 4,22,022 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു .അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗo ബാധിച്ചത് . പുതിയ രോഗികളില്‍ പകുതിയോളവും കേരളത്തിലാണ്. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം 44.19 കോടി പിന്നിട്ടു. കഴിഞ്ഞ ദിവസം 22000ത്തിന് മുകളിലാണ് കേരളത്തില്‍ മാത്രം കോവിഡ് കേസ് സ്ഥിരീകരിച്ചത്

You might also like