TOP NEWS| പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ ഉത്തരവ്
കോവിഡ് പശ്ചാത്തലത്തിൽ റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശുപാർശയെയും കോവിഡ് ബാധിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.