TOP NEWS| അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം; ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ
അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ. ഒബിസി വിഭാഗത്തിന് 27 ശതമാനവും. മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനവുമാണ് സംവരണം ഏർപ്പെടുത്തിയത്. ഡിഗ്രിയിലും പിജിയിലും സംവരണം ബാധകമാകും.
5500 വിദ്യാർഥികൾക്കായിരിക്കും സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുക. ആകെ മെഡിക്കൽ സീറ്റുകളിൽ 15 ശതമാനമാണ് അഖിലേന്ത്യ ക്വാട്ടയായി നൽകുന്നത്. ഈ സീറ്റുകളിലാണ് സംവരണം ബാധകമാവുക.