TOP NEWS| ഇന്ത്യൻ റെയിൽവേ 1664 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം
ഉത്തര മധ്യ റെയില്‍വേ, പ്രയാഗ് രാജ്, ഉത്തര്‍പ്രദേശ് ഡിവിഷന്‍ തൊഴില്‍ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപ്രന്റീസുകള്‍ക്കുള്ള 1664 ഒഴിവുകള്‍ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ നികത്താനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 2-നും സെപ്റ്റംബര്‍ 1-നും ഇടയില്‍ ഉത്തര മധ്യ റെയില്‍വേയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഉത്തര മധ്യ റെയില്‍വേയുടെ പരിധിയിലെ വര്‍ക്ഷോപ്പുകളില്‍ (പ്രയാഗ് രാജ്, ആഗ്ര, ഝാന്‍സി, ഝാന്‍സി വര്‍ക്ഷോപ്പ്) 1961-ലെ അപ്രന്റീസ് ആക്റ്റിന് കീഴിലുള്ള നിയുക്ത ട്രെയ്ഡുകളില്‍ 2020-21 വര്‍ഷത്തേക്ക് പരിശീലനത്തിനായി നിയമിക്കും.