TOP NEWS| ഖത്തറിൽ ഗാർഹികതൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ നിയമഭേദഗതികൾ പ്രഖ്യാപിച്ചു
ഖത്തറിൽ ഗാർഹികതൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ നിയമഭേദഗതികൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. ഖത്തറിലേക്ക് ഗദ്ദാമകൾ, ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹികജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ഉത്തരവ്. ഗാർഹികതൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് മുൻപുള്ള പ്രൊബേഷൻ കാലാവധി മൂന്ന് മാസത്തിൽനിന്ന് ഒമ്പത് മാസമായി ദീർഘിപ്പിച്ചു.