TOP NEWS| ഡെല്‍റ്റ വൈറസ് ചിക്കന്‍ പോക്‌സ് പോലെ പടരുമെന്ന് റിപ്പോര്‍ട്ട്
ഡെല്‍റ്റ വൈറസ് ചിക്കന്‍ പോക്‌സ് പോലെ പടരുമെന്ന് റിപ്പോര്‍ട്ട്
ദില്ലി: കൊവിഡ് 19 മഹാമാരിയുമായുള്ള യുദ്ധത്തില്‍ തന്നെയാണ് ലോകം. രോഗത്തിനെതിരായ വാക്‌സിനുകളെത്തിയെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും ആശങ്കയ്ക്ക് ഇടയാക്കുകയാണ്. അത്തരത്തില്‍ ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസാണ് ‘ഡെല്‍റ്റ’.
ഈ വകഭേദത്തില്‍ പെടുന്ന വൈറസ് ആണ് രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായതെന്ന് പിന്നീട് കണ്ടെത്തപ്പെട്ടിരുന്നു. ‘ഡെല്‍റ്റ’ വൈകാതെ തന്നെ പുറംരാജ്യങ്ങളിലുമെത്തി. യുഎസും യുകെയും അടക്കം പല രാജ്യങ്ങളിലും ‘ഡെല്‍റ്റ’ വകഭേദം വലിയ തോതിലാണ് കൊവിഡ് പ്രതിസന്ധി ഉയര്‍ത്തിയത്.