TOP NEWS| കപ്പൽ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ; പിന്നിൽ ഇറാൻ തന്നെയെന്ന് ഇസ്രായേൽ
അറബിക്കടലിൽ ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാനു തന്നെയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അമേരിക്കയുമായി ചേർന്ന് തുടർ നടപടികൾ കൈക്കൊള്ളുമെന്നും ഇസ്രായേൽ അറിയിച്ചു.
ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സർവീസ് നടത്തിയ എം.വി മെർസർ സ്ട്രീറ്റാണ് കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത്. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറിന്‍റെതാണ് സോഡിയാക് മാരിടൈം. രണ്ട് നാവികർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രായേൽ ആരോപണം പൂർണമായും തള്ളുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.