TOP NEWS| കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് പിന്‍വലിച്ചു

0

 

കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു.  ആദ്യദിനം അറബ്-യൂറോപ്യൻ പൗരന്മാരാണ് എത്തിയത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

 

തുർക്കിയിൽനിന്നും ഖത്തറിൽ നിന്നുമുള്ള വിമാനങ്ങളാണ് വിദേശി യാത്രക്കാരുമായി കുവൈത്തില്‍ ആദ്യമെത്തിയത് . ഈജിപ്ത് ലെബനൻ, ജോർദാൻ, മൊറോക്കോ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ആദ്യദിനം വിമാനമിറങ്ങിയത്. യാത്രാനിബന്ധനകളിൽ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.

You might also like