TOP NEWS| പിജി ഡോക്ടർമാർ ഇന്ന് സൂചനാ സമരത്തിൽ

0

 

പിജി ഡോക്ടർമാർ ഇന്ന് സൂചനാ സമരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാർ ഇന്ന് 12 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാർ സൂചന പണിമുടക്കുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

റിസ്‌ക് അലവൻസ് അനുവദിക്കണമെന്നും കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്നുമാണ് പിജി ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഇന്ന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 12 മണിക്കൂർ കൊവിഡ് ഇതര ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും. അത്യാഹിത വിഭാഗത്തിൽ സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം

You might also like