TOP NEWS| 5000 വര്‍ഷത്തിനു ശേഷം നഗരങ്ങളെല്ലാം കടലിനടിയില്‍, ഇത് ലോകാവസാനം!; വിചിത്രമായ അവകാശവാദങ്ങൾ
കാലത്തിനു മുന്നേ നടക്കുന്നുവെന്ന് അവകാശപ്പെടുന്നയാള്‍ 5000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോകത്തിന്റെ ദൃശ്യം താന്‍ കണ്ടുവെന്ന് അവകാശപ്പെട്ട് ഒരാൾ. ദൃശ്യത്തിന്റെ ഫോട്ടോ ഹാജരാക്കിയാണ് ഇയാളുടെ അവകാശ വാദം. എഡ്വേര്‍ഡ് എന്നാണ് ഇയാളുടെ പേര്. ‘ലോകാവസാനം’ എന്ന് വിളിക്കാവുന്ന സംഭവത്തിന്റെ ‘ഫോട്ടോഗ്രാഫിക് തെളിവ്’ ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം നഗരങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാകുമെന്ന് അദ്ദേഹം പറയുന്നു. ഇത് ലോകത്തിന് കാണിക്കാന്‍ ‘കഴിഞ്ഞ’ ഒരു യാത്ര താന്‍ നടത്തിയെന്നും അതു കൊണ്ട് തന്നെ താനൊരു സമയ സഞ്ചാരി ആണെന്നും ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു.