TOP NEWS| പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഈ സാമ്പത്തിക വർഷം നടന്നേക്കില്ല: ബിപിസിഎൽ ഓഹരി വിൽപ്പന 2022 ലേക്ക്

0

 

ദില്ലി: രണ്ട് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവച്ചേക്കും. ബാങ്കിംഗ് നിയമത്തില്‍ മാറ്റം വരുത്തുവാനും ഓഹരി വില്‍പ്പനയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി വിൽപ്പന 2022-23 സാമ്പത്തിക വർഷത്തിൽ നടന്നേക്കും.

നടപ്പ് സാമ്പത്തിക വർഷം ബാങ്കുകളുടെ ഓഹരി വിൽപ്പന സംബന്ധിച്ച നടപടികൾ പൂർത്തിയായേക്കില്ലെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ബജറ്റ് അവതരണത്തിൽ രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിൽപ്പന ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

You might also like