TOP NEWS| രാഹുല്‍ വിളിച്ച യോഗത്തില്‍ 14 പാര്‍ട്ടികള്‍; ഇന്ധനവിലയിലും പ്രതിഷേധം, പാര്‍ലമെന്‍റിലേക്ക് സൈക്കിളില്‍ പോകും
ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന, ആര്‍ജെഡി, എസ്‍പി, സിപിഐഎം, സിപിഐ, ഐയുഎംഎല്‍, ആര്‍എസ്‍പി, കെസിഎം, ജെഎംഎം, എന്‍സി, ടിഎംസി, എല്‍ജെഡി എന്നീ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുക. ബിഎസ്‍പിയും ആംആദ്മി പാര്‍ട്ടിയും ജെഡിഎസും യോഗത്തില്‍ പങ്കെടുക്കില്ല. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദില്ലിയിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം.