TOP NEWS| ‘ഝാൻസി’റെയിൽവേ സ്റ്റേഷന്റെ പേര് ‘വീരാംഗന ലക്ഷ്മിബായ്’ എന്നാക്കണമെന്ന് യോഗി സർക്കാർ കേന്ദ്രത്തോട്
‘ഝാൻസി’ റെയിൽവേ സ്റ്റേഷൻറ പേര് ‘വീരാംഗന ലക്ഷ്മിബായ്’ എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിർദേശം സമർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിലാണ് ഈ കാര്യം അറിയിച്ചത്.
ഉത്തർപ്രദേശ് സർക്കാരിൻ്റെ നിർദേശത്തെത്തുടർന്ന് ബന്ധപ്പെട്ട ഏജൻസികളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അവ ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. പേര് മാറ്റുന്ന പ്രക്രിയയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.