TOP NEWS| കോവിഡ് നിയന്ത്രണങ്ങൾ മാന്യമായ രീതിയിൽ നടപ്പാക്കണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ മുന്നറിയിപ്പ്

0

 

കോവിഡ് നിയന്ത്രണങ്ങൾ മാന്യമായ രീതിയിൽ നടപ്പാക്കണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ മാന്യമായ രീതിയിൽ നടപ്പാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ മുന്നറിയിപ്പ്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്നറിയാം, എങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കരുതെന്ന് ഡി.ജി.പി അനിൽ കാന്ത് വ്യക്തമാക്കി. കോവിഡ്, ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതികളുടെ പശ്ചാത്തലത്തിലാണ് പൊലീസ് മേധാവിയുടെ നിർദേശം.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാനത്ത് പൊലീസ് അതിക്രമം നടക്കുന്നതായി വിവിധയിടങ്ങളില്‍ നിന്ന് നിരവധി പരാതികളാണ് ഉയര്‍ന്നത്. കൊല്ലം പാരിപ്പളളിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ മത്സ്യത്തൊഴിലാളിയായ വയോധികയുടെ പക്കലുണ്ടായിരുന്ന മീന്‍ കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം വന്‍ തോതില്‍ ചര്‍ച്ചയായിരുന്നു.

You might also like