TOP NEWS| സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ; എല്ലാ കടകളും ഇന്നു മുതല്‍ തുറക്കും

0

 

സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ അടക്കം മൂന്ന് വിഭാഗം ആള്‍ക്കാര്‍ക്കാണ് കടകളില്‍ പ്രവേശനാനുമതി. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കിയിട്ടുണ്ട്.

ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങള്‍ക്ക് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുൻസിപ്പൽ വാർഡുകളിലെയും കോവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ഇളവുകള്‍ നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

You might also like