TOP NEWS| കുവൈത്തില്‍ ട്രാഫിക് പിഴ അടക്കാത്ത വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയേക്കും

0

 

കുവൈത്തില്‍ ട്രാഫിക് പിഴ അടക്കാത്ത വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. മറ്റു ഗള്‍ഫ് നാടുകളില്‍ നടപ്പാക്കിയ പരിഷ്‌കരണം കുവൈത്തിലും നടപ്പാക്കണമെന്ന ഗാതാഗത വകുപ്പിന്റെ ശിപാര്‍ശ ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടമെന്റ് ആണ് ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസ്സബാഹിന് ഇത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചത്. പിഴ അടക്കാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്ന കാര്യവും ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

You might also like