യുഎഇ വിമാന നിരക്കുകള്‍ കുതിച്ചുയരുന്നു; നിരക്കില്‍ 300 ശതമാനം വര്‍ദ്ധനവ്

0

ദുബൈ: കുടുങ്ങി കിടന്ന നിരവധി പ്രവാസികള്‍ക്ക് മടങ്ങി പോകാനുള്ള ഇളവുകള്‍ ലഭിച്ചതോടെ യുഎഇയിലേക്കുള്ള വിമാന നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ്. ഇതുവരെ നിരക്കില്‍ 300 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ആഗസ്ത് 5 മുതല്‍ പ്രവാസികള്‍ക്ക് യുഎഇയിലേയ്ക്ക് മടങ്ങാന്‍ അവസരമൊരുങ്ങിയിട്ടുണ്ട്.

യുഎഇയില്‍ രണ്ട് ഡോസ് വാകിസിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് മടക്കം സാധ്യമാവുക. എന്നാല്‍ വാകിസിനേഷന്‍ എടുക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, മനുഷ്യാവകാശപരമായ കേസുകള്‍ക്കായി യാത്ര ചെയ്യുന്നവര്‍, സര്‍കാര്‍- സര്‍കാര്‍ ഇതര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും യുഐയിലേയ്ക്ക് മടങ്ങാം. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപാള്‍, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎഇയിലേയ്ക്ക് പറക്കാനാവുക.

യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വിമാന ടികെറ്റ് നിരക്കുകള്‍ കുതിച്ചുയരുകയായിരുന്നു. സാധാരണഗതിയില്‍ ഡെല്‍ഹിയില്‍ നിന്നും ദുബൈയിലേക്ക് എക്കണോമി ക്ലാസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റിന് 15000 മുതല്‍ 18000 രൂപ വരെയായിരുന്നു നിരക്ക്. എന്നാലിത് ഇപ്പോള്‍ 40000 രൂപയായി ഉയര്‍ന്നു. ആവശ്യക്കാര്‍ ഏറുന്നതിനനുസരിച്ച്‌ ടികെറ്റ് നിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

You might also like