ഓസ്ട്രേലിയ ബ്രേക്കിംഗ് ന്യൂസ്: വിക്ടോറിയയിൽ എട്ട് പുതിയ കേസുകൾ; ആറാം ലോക്ക്ഡൗൺ ഇന്ന് മുതൽ
വിക്ടോറിയയിൽ ഇന്ന് രാത്രി മുതൽ ഏഴു ദിവസത്തേക്ക് സംസ്ഥാനം ആറാം ലോക്ക്ഡൗണിലേക്ക്. എട്ട് പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. നിയന്ത്രണ വിധേയമെന്നു കരുതിയ സാഹചര്യത്തെ മറികടന്ന്, വേഗത്തിൽ വളരുന്ന മറ്റൊരു കോവിഡ് -19 ഡെൽറ്റ ക്ലസ്റ്റർ പൊട്ടിപുറപ്പെടുന്നത് തടയാൻ ആരോഗ്യഅധികാരികൾ പാടുപെടുന്ന സാഹചര്യത്തിലാണ് പുതിയ കേസുകൾ.
പുതിയ കോവിഡ്-19 കേസുകളിൽ പകുതിയും നിലവിലുള്ള സമ്പർക്കപ്പട്ടികയുടെ അറിവുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല എന്നതിനാൽ ആരോഗ്യ അധികാരികൾ പുതിയ കേസുകളുടെ ഉറവിടം കണ്ടെത്താൻശ്രമിക്കുന്നത് നന്നേ ബുദ്ധിമുട്ടിയാണ്.
“എൻഎസ്ഡബ്ല്യു–സ്റ്റൈൽ” പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കാൻ “ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുമെന്ന്” പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് മുന്നറിയിപ്പ് നൽകി.
എൻഎസ്ഡബ്ല്യുയിൽ 262 പുതിയ കേസുകളും അഞ്ജ് മരണങ്ങളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത് കൂടുതൽപ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക് പോയി. ക്വീൻസ്ലാൻഡ് 16 കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.