പെഗാസസ് കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും; കൂടുതല്‍ തെളിവുകള്‍ ആവശ്യമെന്ന് നിരീക്ഷണം

0

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചേര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ ചൊവ്വാഴ്ച വാദം തുടരും. ഹര്‍ജികളുടെ പകര്‍പ്പുകള്‍ സര്‍ക്കാരിന് നല്‍കണം. ആരോപണങ്ങള്‍ ശരിയെങ്കില്‍ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. എന്നാല്‍ വാര്‍ത്തയ്ക്കപ്പുറം രേഖകള്‍ വേണമെന്നും 2019 മേയില്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എന്തുകൊണ്ടാണ് ആരും പരാതി നല്‍കിയില്ലെന്നും കോടതി ആരാഞ്ഞു.

രണ്ട് രാജ്യങ്ങള്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. വിഷയത്തിന് വാര്‍ത്തയ്ക്കപ്പുറം വിശ്വാസ്യതയുണ്ടെന്നും ഇത് സാധാരണ കുറ്റകൃത്യമല്ല, ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അഭിഭാഷകര്‍ ചൂണ്ടികാട്ടി. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സിപിഐ എം എംപി ജോണ് ബ്രിട്ടാസ്, മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, അഭിഭാഷകന് എം എല് ശര്മയും ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകരും സമര്‍പ്പിച്ച 9 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാകേഷ് ദ്വിവേദിയും അഡ്വ. അരവിന്ദ് ദത്തറും എന്‍ റാമിനും ശശികുമാറിനും വേണ്ടി കപില്‍ സിബലും ഹര്‍ജികാരനും അഭിഭാഷകനുമായ എം എല് ശര്മയും കോടതിയില്‍ ഹാജരായി.

You might also like