TOP NEWS| ഓവര്‍ലോഡ് ആരോപിച്ച് 25000 രൂപ പിഴ; മോട്ടോര്‍ വാഹന വകുപ്പിനെതിരെ വ്യാപക പ്രതിഷേധം
കോവിഡ് കാലത്ത് ഓവര്‍ലോഡിന്‍റെ പേരില്‍ ഡ്രൈവര്‍മാരെ നിരന്തരം ദ്രോഹിക്കുന്ന വാഹനവകുപ്പിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. അധിക ഭാരത്തിന്‍റെ പേരിൽ ലോറി ഡ്രൈവർക്ക് കൊല്ലത്തു വച്ച് കഴിഞ്ഞ ദിവസം ഇരുപത്തിഅയ്യായിരം രൂപ പിഴ ലഭിച്ചു. ഇതിനെത്തുടര്‍ന്ന് ലോറി ഡ്രൈവര്‍മാരെ മോട്ടർ വാഹന ഉദ്യോഗസ്ഥർ മനപൂര്‍വം ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കെ.ബി ഗണേഷ്കുമാർ എം.എൽ.എ ആവശ്യപ്പെട്ടു.