TOP NEWS| കോന്നി മെഡിക്കൽ കോളേജിൽ അഡ്മിഷൻ നടപടികൾ ആരംഭിച്ചു
പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അഡ്മിഷൻ നടപടികൾ തുടങ്ങി. മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു എന്നിവ സജ്ജമാക്കി ഓഗസ്റ്റ് 30 മുതൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിക്കും. മെഡിക്കൽ കോളജ് വികസനം ചർച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.