TOP NEWS| ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്: അന്താരാഷ്ട്ര എണ്ണവിലയിലും ഇടിവ്

മുംബൈ: അഞ്ച് സെഷനുകളിൽ മുന്നേറ്റം നടത്തിയ ഇന്ത്യൻ രൂപ തിങ്കളാഴ്ച 11 പൈസ ഇടിവോടെ യുഎസ് ഡോളറിനെതിരെ 74.26 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ കറൻസി വിപണിയിൽ കരുത്തുകാട്ടി.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ, ആഭ്യന്തര കറൻസി അമേരിക്കൻ കറൻസിക്കെതിരെ 74.21 എന്ന നിലയിൽ വ്യാപാരത്തിലേക്ക് കടക്കുകയും 74.26 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. മുൻ ക്ലോസിംഗ് നിരക്കിനെ അപേക്ഷിച്ച് 11 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.