TOP NEWS| കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കണം; മുന്നൊരുക്കങ്ങൾ വിവരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ബംഗളൂരു: കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ പൊതുവിടങ്ങളിൽ ജാഗ്രതയും നിയന്ത്രണങ്ങളും പാലിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് നമ്മ ബംഗളൂരു ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനത്തെ ബംഗളൂരു മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ തന്നെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ പൗരൻമാർക്ക് സാധിച്ചു.