TOP NEWS| ഒറ്റ മിസ്ഡ് കോളില്‍ ഇനിമുതൽ എല്‍പിജി കണക്ഷന്‍

0

 

ദില്ലി: പുതിയ എല്‍പിജി കണക്ഷന്‍ ലഭിക്കാന്‍ ഇനി ഒറ്റ മിസ്ഡ് കോള്‍ മതി. 8454955555 എന്ന നമ്പറിലേയ്ക്ക് ഇന്ത്യയില്‍ എവിടെനിന്നും വിളിക്കാം. പുതിയ സംവിധാനം ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷൻ ചെയര്‍മാന്‍ എസ് എം വൈദ്യ ഉദ്ഘാടനം ചെയ്തു.

നിലവിലുള്ള ഉപയോക്താക്കള്‍ക്കും മിസ്ഡ് കോള്‍ വഴി പുതിയ കണക്ഷന്‍ ബുക്ക് ചെയ്യാം. ഇന്ത്യയിലെവിടെയുമുള്ള ഡൊമസ്റ്റിക് ഉപയോക്താക്കള്‍ക്ക് മിസ്ഡ് കോള്‍ സൗജന്യം ഉപയോഗിക്കാം. ഇത്തരത്തിലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തുന്ന ഏക എണ്ണ വിപണന കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍.

You might also like