TOP NEWS| കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തൃശൂരിലെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.
സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികളിലേക്ക് നീങ്ങിയത്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഒരു ഇടക്കാല റിപ്പോർട്ട് സർക്കാരിന് ലഭിച്ചത്. അതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.