മഹാരാഷ്ട്ര: മാളുകളില്‍ പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ മാളുകളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ എന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. കൂടാതെ മാളുകളില്‍ വരുന്നവര്‍ വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.കൂടാതെ രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവര്‍ക്ക് ലോക്കല്‍ ട്രെയിനുകളിലും കയറാം.
എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ പൂര്‍ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിക്കും.