TOP NEWS| ഹിമാചലിലെ മണ്ണിടിച്ചില്‍; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

0

 

ദില്ലി: ഹിമാചൽ പ്രദേശിലെ കന്നൗരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ നൽകും. മണ്ണിടിച്ചിലില്‍ 11 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് നടത്തുന്ന ഇന്നത്തെ തെരച്ചിൽ അവസാനിച്ചു. നാളെ വീണ്ടും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

 

You might also like