TOP NEWS| പഠനം നിർത്തി സ്വന്തം ഹെലികോപ്റ്റർ ഉണ്ടാക്കി; ബ്ലേയ്ഡ് കഴുത്തിൽ വീണ് ദാരുണാന്ത്യം

0

 

സ്വന്തം സ്വപ്നം നേടാൻ എല്ലാം ഉപേക്ഷിച്ച യുവാവിന്റെ ജീവനെടുത്ത് അതേ സ്വപ്നം. ദാരുണമായ ഒരു അപകടവാർത്തയാണ് മഹാരാഷ്ട്രയിലെ ഫുല്‍സാംവംഗി ഗ്രാമത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. സ്വന്തമായി ഒരു ഹെലികോപ്റ്റർ ഉണ്ടാക്കി പറത്തണം എന്നായിരുന്നു 24കാരൻ ഷെയ്ക്ക് ഇസ്മായില്‍ ഷെയ്ക് ഇബ്രാഹിം എന്ന യുവാവിന്റെ ജീവിത സ്വപ്നം. പക്ഷേ പരീക്ഷണത്തിനിടെ കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേയ്ഡ് കഴുത്തിൽ വീണ് അദ്ദേഹം മരിച്ചു.

You might also like