TOP NEWS| ‘കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കും, ആദിവാസി ഊരുകളിലെത്തിച്ച് നൽകും’: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഓണത്തിന് മുമ്പ് തന്നെ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദിവാസി ഊരുകളിലടക്കം കിറ്റ് വാങ്ങാൻ കഴിയാത്ത ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇവർക്ക് നേരിട്ട് കിറ്റ് എത്തിക്കുന്നതിനുള്ള നടപടികൾ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. റേഷൻ കാർഡുള്ള മുഴുവൻ പേർക്കും കിറ്റ് എത്തിച്ച് നൽകും. ഈ മാസത്തെ 35 കിലോ അരി വാങ്ങാത്തവർക്ക് അതും ഊരുകളിലെത്തിച്ച് നൽകും.