TOP NEWS| അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധം രൂക്ഷം; സർക്കാർ താലിബാന് വഴങ്ങുന്നതായി റിപ്പോർട്ട്

0

 

ആഭ്യന്തര യുദ്ധം രൂക്ഷമായ അഫ്ഗാനിസ്ഥാനിൽ സർക്കാർ താലിബാന് വഴങ്ങുന്നതായി റിപ്പോർട്ട്. വെടിനിർത്തലിന് പകരമായി താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഷ്റഫ് ഗനി സർക്കാർ അറിയിച്ചതായി അൽജസിറ റിപ്പോർട്ട് ചെയ്തു. കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള എല്ലാ നീക്കങ്ങളെയും പിന്തുണക്കുന്നതായി ഇന്ത്യ അറിയിച്ചു.

You might also like