TOP NEWS| സർക്കാർ സേന പിൻവാങ്ങി; ഹെറാതും പിടിച്ചടക്കി താലിബാൻ

0

 

കാബൂൾ: സർക്കാർ സേന പിൻവാങ്ങിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത് പിടിച്ചടക്കി താലിബാൻ. തന്ത്രപ്രധാനമായ ഗസ്‌നി വരുതിയിലാക്കിയ ശേഷമാണ് താലിബാൻ ഹെറാത് കൂടി പിടിച്ചെടുത്തതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കാബൂളിന് 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്‌നി. താലിബാന്‍ കാണ്ഡഹാറിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്.

You might also like