TOP NEWS| “ഞാനായിരുന്നെങ്കിൽ കാണാമായിരുന്നു”; അഫ്ഗാനിലെ താലിബാൻ അതിക്രമങ്ങൾക്ക് കാരണം ബൈഡനെന്ന് ട്രംപ്
“ഞാനായിരുന്നെങ്കിൽ കാണാമായിരുന്നു”; അഫ്ഗാനിലെ താലിബാൻ അതിക്രമങ്ങൾക്ക് കാരണം ബൈഡനെന്ന് ട്രംപ്
വാഷിംഗ്‌ടൺ: അഫ്ഗാനിസ്ഥാനിലെ താലിബാൻ അതിക്രമങ്ങളിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ വിമർശിച്ച് മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിൽ നിന്ന് ഒരു ഉപാധിയുമില്ലാതെ ബൈഡൻ സൈന്യത്തെ പിൻവലിച്ചതാണ് താലിബാൻ്റെ അതിക്രമങ്ങൾക്ക് കാരണമായതെന്ന് ട്രംപ് ആരോപിച്ചു. താനായിരുന്നെങ്കിൽ കുറച്ചുകൂടി നല്ല രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്യുമായിരുന്നു എന്നും ട്രംപ് പറഞ്ഞു. (trump criticizes biden taliban)
ട്രംപ് പ്രസിഡൻ്റ് ആയിരുന്ന സമയത്താണ് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ താലിബാനും അമേരിക്കയും തമ്മിൽ ധാരണയായത്. 2020ൽ ദോഹയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ താലിബാനിൽ നിന്ന് ചില ഉറപ്പുകളും ട്രംപ് ഭരണകൂടം എഴുതിവാങ്ങിയിരുന്നു. ഈ ധാരണ പ്രകാരം 2021 മെയ് മാസത്തോടെ അഫ്ഗാനിൽ അമേരിക്ക മുഴുവൻ സൈന്യത്തെയും പിൻവലിക്കുമെന്നായിരുന്നു കരാർ. ബൈഡൻ ഭരണത്തിലേറിയപ്പോൾ ഈ കരാറിൽ മാറ്റം വരുത്തിയിരുന്നു.