ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 15 ആയി
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വ്യാഴാഴ്ച നിര്‍ത്തിവെച്ചിരുന്ന തെരച്ചില്‍ രാവിലെ നാലു മണിക്ക് പുനരാരംഭിച്ചു. രണ്ട് മൃതദേഹങ്ങള്‍ കൂടി രാവിലെ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ച 10 പേരുടെയും വ്യാഴാഴ്ച നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ സേന, ഇന്തോ-തിബത്തന്‍ പൊലീസ്, സി.ഐ.എസ്.എഫ്, പൊലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.